ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ നിർത്തിവച്ച എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന സമയം മുതൽ 15-ാം ധനകമീഷൻ പ്രാബല്യത്തിലുള്ള 2025–26 വരെ തുടരാനാണ് തീരുമാനം. ഇക്കൊല്ലം ഒറ്റ ഗഡുവായി രണ്ടു കോടി രൂപ അനുവദിക്കും. അടുത്ത വർഷം മുതൽ 2.5 കോടിവീതം രണ്ടു ഗഡു നൽകും.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ ആറിലെ മന്ത്രിസഭാ യോഗമാണ് 2020–21, 2021–22 വർഷങ്ങളിൽ എംപി ഫണ്ട് തടയാന്‍ തീരുമാനിച്ചത്. ഫണ്ട് വിനിയോഗത്തെക്കുറിച്ച് 216 ജില്ലയിൽ സ്വതന്ത്ര ഏജൻസിയെ നിയോഗിച്ച് ധനമന്ത്രാലയം പഠനം നടത്തി. ഫണ്ട് തുടരണമെന്നതാണ് പഠനറിപ്പോർട്ടിലെ ശുപാർശ. ഇക്കൊല്ലം ഫണ്ടിലേക്ക് ധനമന്ത്രാലയം 1583.50 കോടി രൂപ അനുവദിക്കും. അടുത്തവർഷം 3965 കോടി നീക്കിവയ്ക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക