സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ; ലക്ഷദ്വീപ് ഘടകത്തിന് പുതിയ സാരഥികൾ

0
264

കവരത്തി: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് കമ്മിറ്റിയുടെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്: അസ്ഹർ സഖാഫി (കൽപ്പേനി റെയ്ഞ്ച്), ജന.സെക്രട്ടറി: കെ. സി അബ്ദുൽ ഖാദിര്‍ സഖാഫി (കവരത്തി റെയ്ഞ്ച്), ട്രഷറർ: താജുദ്ധീൻ സഅദി (അഗത്തി റെയ്ഞ്ച്) എന്നിവര്‍ നയിക്കുന്ന പുതിയ കമ്മിറ്റിയാണ് നിലവില്‍ വന്നത്.
കവരത്തി തർഖിയ്യത്തുൽ ഇസ്ലാം മദ്റസയില്‍ ചേർന്ന ജില്ലാ ജനറൽ ബോഡി യോഗം മുന്‍ പ്രസിഡന്റ് ഹംസക്കോയ സഖാഫിയുടെ അധ്യക്ഷതയില്‍ മുഹമ്മദ് സഖാഫി ഉത്ഘാടനം ചെയ്തു. മുന്‍ ജനറല്‍ സെക്രട്ടറി അബ്ദു സമദ് കോയ ദാരിമി അഗത്തി വാർഷിക കണക്കവതരണവും കെ. സി അബ്ദുൽ ഖാദിര്‍ സഖാഫി പഠന ക്ലാസും നടത്തി. സഈദ് സഖാഫി ചെത്ത്ലത്ത്, അസ്ഹർ സഖാഫി തുടങ്ങിയവർ സംസാരിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here