ആന്ത്രോത്ത്: അൽ അബ്റാർ ഖുർആൻ സ്റ്റഡീസെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ആത്മീയ സംഗമം ഭംഗിയായി സമാപിച്ചു.
മൂന്ന് ദിവസങ്ങളിലായി സ്ഥാപനത്തിന്റെ പുതിയ ബിൽഡിംഗിന്റെ മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. മജ്ലിസുൽ ബറക്ക അടക്കം എല്ലാ സെക്ഷനുകളിലും നൂറ് കണക്കിനാളുകളാണ് പുണ്യം തേടി സംഗമത്തിലേക്കെത്തിയത്.

ഖാളി ഹംസക്കോയ ഫൈസി ഉസ്താദ്, പി പി കോയ സഖാഫി, സയ്യിദ് ഹിദായത്തുല്ലാഹ് സഖാഫി, അബ്ദുൽ ഹക്കീം സഖാഫി, ഫൂക്കുഞ്ഞി ഉസ്താദ് അമിനി, അബുൽ ഹസൻ അശ്റഫി, നദീർ സഖാഫി, അബ്ദുറസാഖ് അസ്ഹരി, മൻസൂറലി സഖാഫി, സ്വാലിഹ് സഖാഫി കവരത്തി, അബ്ദുറഹിമാൻ മുസ്ലിയാർ, ഷബീറലി സഖാഫി തുടങ്ങിയവർ സംമ്പന്ധിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക