അമിനി: 32-ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൽ പത്ത് ദ്വീപുകളിൽ നിന്നായി പങ്കെടുക്കുന്നത് 678 താരങ്ങൾ. ആകെ 498 ആൺകുട്ടികളും 180 പെൺകുട്ടികളുമാണ് ലക്ഷദ്വീപിന്റെ കായിക മാമാങ്കത്തിൽ അണിനിരക്കുന്നത്.
ഏറ്റവും കുറവ് താരങ്ങൾ എത്തിയിരിക്കുന്നത് ബിത്രയിൽ നിന്നാണ്. നാല് ആൺകുട്ടികളും നാല് പെൺകുട്ടികളും ഉൾപ്പെടെ 8 കായിക താരങ്ങളാണ് ബിത്ര ദ്വീപിന് വേണ്ടി ജഴ്സി അണിയുന്നത്. 52 ആൺകുട്ടികളും 20 പെൺകുട്ടികളുമായി ആകെ 72 കായിക താരങ്ങളാണ് ചെത്ത്ലാത്ത് ദ്വീപിൽ നിന്നും എത്തിയിരിക്കുന്നത്. കിൽത്താൻ ദ്വീപിൽ നിന്നും 54 ആൺകുട്ടികളും 19 പെൺകുട്ടികളും ഉൾപ്പെടെ 73 താരങ്ങൾ മേളയിൽ പങ്കെടുക്കും. ബാക്കി എല്ലാ ദ്വീപുകളിൽ നിന്നും പരമാവധി 75 വീതം കായിക താരങ്ങൾ പങ്കെടുക്കുന്ന മേള ലക്ഷദ്വീപ് കായിക ചരിത്രത്തിലെ പുതിയ ഒരു അധ്യായമായി മാറും.

56 ആൺകുട്ടികളും 19 പെൺകുട്ടികളുമായാണ് ആതിഥേയരായ അമിനി ദ്വീപ് കളത്തിൽ ഇറങ്ങുന്നത്. ഏത് വമ്പൻമാരെയും തറപറ്റിക്കാൻ കഴിയുന്ന കായിക താരങ്ങളാണ് അമിനിയുടെ കരുത്ത്. പലപ്പോഴും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം ഇക്കുറി സ്വന്തം മണ്ണിൽ നിന്നും സ്വന്തമാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് അമിനിയുടെ താരങ്ങളും അധ്യാപകരും.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക