അഗത്തി: ഗോവയിൽ വെച്ച് നടന്ന 37-ആമത് ദേശീയ ഗെയിംസിൽ ബീച്ച് ഫുട്‌ബോളിൽ വെങ്കല മെഡൽ സ്വന്തമാക്കിയ ലക്ഷദ്വീപ് ടീമിലെ അഗത്തി ദ്വീപിലെ താരങ്ങൾക്ക് സ്വീകരണം നൽകി. അബു ഹുറൈറാ, റമീസ്, മിർസാദ്, അക്രം, ഇഹ്‌സാൻ, മുഹ്‌സിൻ, ഹസീബ് എന്നിവരെയാണ് അഗത്തി ഫുട്‌ബോൾ അസോസിയേഷൻ, അഗത്തി അത്‌ലറ്റിക് അസോസിയേഷൻ, അഗത്തി റീജിയണൽ സ്പോർട്സ് കൗൺസിൽ, അഗത്തി ദ്വീപിലെ ഫുട്‌ബോൾ പ്രേമികളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്.

ലക്ഷദ്വീപ് പോലീസ് മേധാവി ശ്രീ. ഹർശ്വർ വി സ്വാമി ഐ.പി.എസ്, സർക്കിൾ ഇൻസ്‌പെക്ടർ ആഷിക്ക് എന്നിവർ പങ്കെടുത്തു. ആദ്യമായാണ് ഗെയിംസിൽ ലക്ഷദ്വീപ് ടീം ദേശീയ തലത്തിൽ മെഡൽ നേട്ടം സ്വന്തമാക്കുന്നത്. മികച്ച പ്രകടനമാണ് ഓരോ കളിയിലും ലക്ഷദ്വീപ് ടീം കാഴ്ചവെച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക