കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടത്തിന് അനുമതി നൽകണമെന്ന് കെ സുധാകരന് എംപി പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം ആവശ്യപ്പെട്ടു.
നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് അനുമതിയുള്ളത്. കൊവിഡ് കാരണം വെട്ടിക്കുറച്ച കേന്ദ്രങ്ങള്‍ ഇത്തവണയും പുനഃസ്ഥാപിച്ചില്ല. 80ശതമാനം ഹജ്ജ് തീര്‍ത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന് ഹജ്ജിന് അനുമതിയില്ല. മലബാറില്‍ നിന്നും കുടക്, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ ദീര്‍ഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താന്‍.

തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ 95000 ചതുരശ്ര അടി ടെര്‍മിനലുള്ള കണ്ണൂര്‍ വിമാനത്താവളത്തിലുള്ള 3050 മീറ്റര്‍ റണ്‍വെ വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമാണ്. തീര്‍ത്ഥാടകരുടെ സൗകര്യം പ്രമാണിച്ച് കണ്ണൂര്‍ വിമാനത്താളത്തില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അനുമതി നൽകണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക