ലീഗ് നേതാവിന്‍റെ അധിക്ഷേപ പരാമര്‍ശം: റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ച് സാദിഖ് അലി ശിഹാബ് തങ്ങള്‍

0
391

കോഴിക്കോട് : Abusive Remark Of Abdurahman Kallayi : വഖഫ് സംരക്ഷണ റാലിയില്‍ മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ച് ഖേദം അറിയിച്ച് സാദിഖ് അലി ശിഹാബ് തങ്ങള്‍. ചില വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ന്യായീകരിക്കാവുന്നതല്ല. ആരോപണം ഉന്നയിച്ചവരെ വിളിച്ച് തിരുത്താന്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്നും സാദിഖലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Sadiq Ali Shihab Thangal : ഇന്നലെ മുസ്​ലിം ലീഗിന്‍റെ വഖഫ് സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അപഹസിച്ച് അബ്‌ദുറഹ്മാൻ കല്ലായി Abdurahman Kallayi നടത്തിയ പ്രസംഗം വലിയ രാഷ്‌ട്രീയ ചർച്ചകള്‍ക്കാണ് വഴിവച്ചത്. പിന്നാലെ ഖേദം പ്രകടിപ്പിച്ച് ലീഗ് നേതാവ് രംഗത്തെത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ് സാദിഖ് അലിയുടെ പോസ്റ്റ്

കുറിപ്പിന്‍റെ പൂർണ്ണരൂപം:
ആരും രാഷ്‌ട്രീയ വിമർശനങ്ങൾക്കതീതരല്ല. പക്ഷെ വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തുനിന്നായാലും തിരുത്തേണ്ടതാണ്. ഇന്നലെ കോഴിക്കോട് നടന്ന വഖഫ്‌ സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ നിന്നും ചില വ്യക്തിപരമായ പരാമർശങ്ങൾ വന്നത് ന്യായീകരിക്കുന്നില്ല.അത്തരം പരാമർശത്തിൽ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. നന്മകൾക്കുവേണ്ടി പ്രാർഥിക്കുക.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here