കവരത്തി: കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദ്ലാജെ ലക്ഷദ്വീപ് സന്ദർശിച്ചു. ലോക്സഭാ പ്രവാസിന്റെ രണ്ടാം ഘട്ട സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്ര കൃഷി സഹമന്ത്രി ലക്ഷദ്വീപിൽ എത്തിയത്. ബി.ജെ.വൈ.എം സംസ്ഥാന പ്രസിഡന്റ് മഹദ ഹുസൈന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ആമിന തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മന്ത്രിയെ സ്വീകരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിയ മന്ത്രി കേന്ദ്രസർക്കാർ പദ്ധതികളുടെ നടത്തിപ്പിലെ പുരോഗതിയും യാത്ര പ്രശ്‌നത്തില്‍ ദ്വീപു ജനത നേരിടുന്ന ബുദ്ധിമുട്ടുകളും ചര്‍ച്ചചെയ്ത് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.
ഇന്ദിരാഗാന്ധി ആശുപത്രി സന്ദര്‍ശിച്ച് എല്ലാ മെഡിക്കല്‍ എച്ച്.ഒഡിമാരുമായും മന്ത്രി ചര്‍ച്ച നടത്തി. ടെലിമെഡിസിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അടിയന്തര ചർച്ച. മന്ത്രി കൃഷിവിജ്ഞാന കേന്ദ്രം സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്തു. വകുപ്പുമേധാവികളുമായി ഔദ്യോഗിക യോഗവും ചേര്‍ന്നു.
കവരത്തിയില്‍ ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിച്ച പുതിയ ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു. പിന്നീട് കവരത്തിയിലെ ബി.ജെ.പി പാര്‍ട്ടി ഓഫീസില്‍ കോര്‍ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റി യോഗവും മന്ത്രിയുടെ പങ്കാളിത്തത്തിൽ നടന്നു. അഗത്തി ജില്ലാ ബി.ജെ.പി ഓഫീസില്‍ പ്രവര്‍ത്തകരും വ്യാപാരികളും കര്‍ഷകരും സ്വയം സഹായ സംഘങ്ങളുമായും മന്ത്രി ചർച്ച നടത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക