കെ.എൻ കാസ്മിക്കോയ ജെ.പി നദ്ദയുമായി കുടിക്കാഴ്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജനുവരിയിൽ ലക്ഷദ്വീപ് സന്ദർശനം നടത്തും

0
274

ഡൽഹി: ബിജെപി ദേശിയ അധ്യക്ഷൻ ശ്രീ. ജെ. പി നദ്ദയുമായി കുടിക്കാഴ്ച നടത്തി ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ ശ്രീ. കെ.എൻ കാസ്മിക്കോയ. ലക്ഷദ്വീപിലെ സമകാലിക വിഷയങ്ങൾ കുടിക്കാഴ്ചയിൽ ചർച്ചയായി. ലക്ഷദ്വീപ് സന്ദർശനത്തിനായി അദ്ദേഹത്തെ ക്ഷണിക്കുകയും ജനുവരിയിൽ അദ്ദേഹം ലക്ഷദ്വീപ് സന്ദർശിക്കുമെന്നും കാസ്മിക്കോ പറഞ്ഞു.

Advertisement

ഡൽഹിയിൽ ക്യാമ്പ് ചെയുന്ന കാസ്മിക്കോ ബിജെപി നാഷണൽ ഓർഗേനെസേഷൻ ചാർജുള്ള ശ്രീ. സന്തോഷുമായി ചർച്ച നടത്തി. ആരോഗ്യമന്ത്രിയും മറ്റ് കേന്ദ്ര മന്ത്രിമാരുമായും കുടിക്കാഴ്ച നടത്തി. ലക്ഷദ്വീപിലെ നിലവിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ജെ. പി നദ്ദ പ്രസിഡന്റിന് ഉറപ്പ് നൽകിയതായും ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ്‌ കാസിം ദ്വീപ്മലയാളിയോട് പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here