“ഗുജറാത്തിലെ ബി.ജെ.പിയുടെ മികച്ച വിജയത്തിൽ ലക്ഷദ്വീപിലെ കോൺഗ്രസ്സിനും സന്തോഷിക്കാം” പരിഹാസവുമായി കവരത്തി വില്ലേജ്‌ ദ്വീപ്‌ പഞ്ചായത്ത്‌ അംഗം ആസിഫ്‌ അലി

0
742

ഗുജറാത്ത്‌ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലായിരുന്നു പ്രഫൂൽ പട്ടേൽ അഡ്മിനിസ്ട്രേട്ടർ ലക്ഷദ്വീപിലെ ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരെ ബി.ജെ.പി ഗുജറാത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന വികസനം പഠിക്കാൻ ഗുജറാത്തിലേക്ക്‌ ക്ഷണിച്ചത്‌. ആ പഠനയാത്രയിൽ നിന്നും വിട്ട്‌ നിന്ന NCP-യുടെ ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരെ ഓർത്ത്‌ അഭിമാനിക്കുന്നുവെന്നും, ഗുജറാത്ത്‌ മോഡൽ വികസനം പഠിക്കാൻ പോയ കോൺഗ്രസ്സിന്റെ ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർ ഗുജറാത്തിലെ വികസനങ്ങൾ BJP-യുടെ സംഭാവനയാണെന്ന് മനസിലാക്കി അവരെ അഭിനന്ദിക്കുകയും, പ്രഫൂൽ പട്ടേൽ ലക്ഷദ്വീപിൽ ചെയ്ത്‌ കൊണ്ടിരിക്കുന്ന വികസനങ്ങൾക്ക്‌ നന്ദി പറയുകയും ചൈതത്‌ ഗുജറാത്തിലെ മാധ്യമങ്ങൾ ആദ്യ പേജിൽ വാർത്തയാക്കി ആഘോഷിച്ചിരുന്നുവെന്നും കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗം ആസിഫലി പറഞ്ഞു.

Advertisement

ഇത്‌ ന്യൂനപക്ഷ വോട്ടുകളെ ഗുജറാത്തിൽ ബി.ജെ.പിക്ക്‌ സ്വാധീനിക്കാൻ സഹായകരമായിട്ടുണ്ടെന്നും ഗുജറാത്തിലെ ബി.ജെ.പി വിജയത്തിൽ ലക്ഷദ്വീപിലെ കോൺഗ്രസ് ഡി.പി അംഗങ്ങൾക്ക് അഭിമാനിക്കാമെന്നും കവരത്തി വില്ലേജ്‌ ദ്വീപ്‌ പഞ്ചായത്ത്‌ മെമ്പർ ആസിഫ്‌ അലി പരിഹസിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here