ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിന് വിതരണത്തിന് തുടക്കം. വാക്സിന്റെ ആദ്യ ലോഡ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. ഡല്‍ഹി അടക്കം 13 നഗരങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് കയറ്റിഅയക്കുന്നത്.
ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്സിന് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പുനെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. എയര്‍ ഇന്ത്യ, സ്പൈസ് ജറ്റ്, ഗോ എയര്‍, ഇന്‍ഡിഗോ എന്നിവയുടെ പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്സിന് കയറ്റി അയക്കുന്നത്. ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്നൗ തുടങ്ങിയ ഇടങ്ങളിലേക്കാണ് ആദ്യഘട്ടം വാക്സിനെത്തുക.
ഡല്‍ഹിയിലേക്കാണ് ആദ്യ വിമാനം പുറപ്പെട്ടത്. 34 പെട്ടികളിലായി 1,088 കിലോ ഇന്ന് രാവിലെ എട്ട് മണിയിടോ കയറ്റി അയച്ചു.
ജനുവരി 16 മുതലാണ് രാജ്യത്ത് കൊവിഡ് വാക്സിന് കുത്തിവയ്പ്പ് ആരംഭിക്കുന്നത്. തുടക്കത്തില്‍ 30 കോടി പേര്‍ക്ക് വാക്സിന് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യത്തില്‍ മൂന്ന് കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുക.
കഴിഞ്ഞദിവസമാണ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കേന്ദ്രസര്‍ക്കാര്‍ കരാറുണ്ടാക്കിയത്. ഒരു വാക്സിന് 210 രൂപ എന്ന നിരക്കില്‍ 1.1 കോടി ഡോസ് വാക്സിന് നല്‍കാനാണ് കരാര്‍.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക