ആന്ത്രോത്ത്: ദക്ഷിണാഫ്രിക്കയിൽ നിന്നും 15 ദിവസത്തെ പരിശീലനം പൂർത്തിയാക്കി മടങ്ങുകയാണ് ആന്ത്രോത്ത് ദ്വീപ് സ്വദേശി അബുൽ ഹസൻ. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംയുക്ത ഫുട്ബോൾ ടീം അംഗമാണ് ഇദ്ദേഹം. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ തന്നെ അന്താരാഷ്ട്ര എക്സ്പോഷർ പരിപാടിയുടെ ഭാഗമായി ടീം ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്നും അന്താരാഷ്ട്ര പരിശീലനം നേടിയിരിക്കുകയാണ്. രണ്ട് കോച്ചുമാരുൾപ്പെടെ 20 അംഗ സംഘം ആണ് ദക്ഷിണാഫ്രിക്കയിൽ എത്തിയത്.

ആന്ത്രോത്തിലെ സ്കൂൾ ഗ്രൗണ്ടുകളിൽ കളി തുടങ്ങിയ അബുൽ ഹസൻ അമിനി ദ്വീപിൽ നടന്ന മുഖർജി ടൂർണ്ണമെന്റിലാണ് ആദ്യമായി ഔദ്യോഗിക കായിക ജീവിതം തുടങ്ങുന്നത്. മിഡ്ഫീൽഡർ കൂടിയായ ഈ താരം ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പ്രിട്ടോറിയക്കെതിരെ കളിമികവ് നല്ല പ്രകടനം കാഴ്ച വെച്ചു. പരിമിത സൗകര്യങ്ങളിൽ നിന്ന്കൊണ്ടാണ് അബുൽ ഹസൻ നേട്ടത്തിന്റെ പടവുകൾ താണ്ടിയത്. ബി.എ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് അബുൽ ഹസൻ ആലിയത്തര മുത്തിബിയുടെയും ചെമ്മച്ചേരി ലാവനക്കൽ കുഞ്ഞിസീതിയുടെയും മകനാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക