രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; കേരളത്തിൽ കോൺഗ്രസ് പ്രചാരണത്തിന് തുടക്കമിടും

0
555

കേരളത്തിൽ കോൺഗ്രസിന്‍റെ തെരഞ്ഞടുപ്പ് പ്രചാരണം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ പര്യടനത്തിനായി നാളെ കോൺഗ്രസ് അധ്യക്ഷൻ കേരളത്തിലെത്തും.

വ്യാഴാഴ്ച രാവിലെ 10ന് രാഹുല്‍ ഗാന്ധി തൃശ്ശൂര്‍ തൃപ്പയാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷര്‍മാന്‍ പാര്‍ലമെന്‍റില്‍ സംബന്ധിക്കും. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശിയായ വീരസൈനികന്‍ വസന്തകുമാറിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കും. അതിനുശേഷം രാഹുല്‍ഗാന്ധി പെരിയയില്‍ സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ കൃപേഷിന്‍റേയും ശരത്‌ലാലിന്‍റേയും കുടംബാംഗങ്ങളെ സന്ദര്‍ശിക്കും.

വൈകുന്നേരം 3ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ ജില്ലകളുടെ ജനമഹാറാലിയെ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും. കോഴിക്കോട്, തൃശ്ശൂര്‍, വയനാട്, കാസര്‍ഗോഡ് ഡി.സി.സി അധ്യക്ഷന്‍മാരുടെ മേല്‍നോട്ടത്തില്‍ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കയാണ്.

കെ.പി.സി.സി പ്രസിഡന്‍റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടിമാരായ മുകള്‍ വാസനിക്, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, കെ.പി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here