ആന്ത്രോത്ത്: ഖുർആൻ പഠന രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തി 7 വർഷം പൂർത്തിയാക്കിയ ലക്ഷദ്വീപിലെ തന്നെ ഏറ്റവും വലിയ ഖുർആനിക് അക്കാഡമിയായ അൽ അബ്റാർ ഖുർആൻ സ്റ്റഡി സെന്ററിന്റെ ഏഴാം വാർഷിക മഹാ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം.
മൂന്ന് വർഷ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന 40 കുട്ടികൾക്കുള്ള സ്ഥാന വസ്ത്രവിതരണം സംഗമത്തിൽ നടന്നു. അഞ്ച് ദിവസങ്ങളിലായി നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി.

വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ സയ്യിദ് ഹുസൈൻ സഖാഫി, ഉസ്താദ് ഹംസക്കോയ ഫൈസി, പി.പി കോയ സഖാഫി, സയ്യിദ് അബുൽ ഹസൻ ലത്വീഫി, കാമിൽ ലത്വീഫി, അബ്ദുൽ ഹക്കീം സഖാഫി, അബുൽ ഹസൻ അശ്റഫി, മൻസൂറലി സഖാഫി, നദീർ സഖാഫി, ആദിൽ അഹ്സനി, ഷബീറലി സഖാഫി, ശ്രീ എൻ.സി മൂസ, എസ്.വി ആറ്റക്കോയ മാസ്റ്റർ, എൻ.പി പൂക്കുഞ്ഞി മാസ്റ്റർ,എച്ച്.എം മുഹമ്മദ് മാസ്റ്റർ , ബി.സി മുഹമ്മദ് ഹാശിം, ഹുസൈൻ മാസ്റ്റർ, ശറഫുദ്ധീൻ കിൽത്താൻ, സി.പി നല്ലകോയ, ബഷീർ കദിയമ്മാട, യൂ.കെ മുഹമ്മദ് ഖാസിം, ബി മുത്തുകോയ മാസ്റ്റർ, യൂ. കെ കുഞ്ഞിക്കോയ, ശറഫ് ബംമ്പൻ, ഫാറൂഖ് സാർ, തുടങ്ങിയവർ സംമ്പന്ധിച്ചു
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക