ഐപിഎൽ പ്രമാണിച്ച് തകർപ്പൻ ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. 248 രൂപയുടെ റീച്ചാര്‍ജില്‍ 153 ജിബി ഡാറ്റയാണ് ഈ ഓഫർ വഴി ലഭ്യമാകുക.
കാലാവധി
വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന ഈ ഓഫറിന്റെ കാലാവധി ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുമ്പോൾ മുതല്‍ അവസാനിക്കും വരെയുള്ള 51 ദിവസത്തേക്കാണ്. ഐ.പി.എല്‍ സീസണ്‍ മുന്നില്‍ കണ്ട് ജിയോയും നേരത്തെ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.
ജിയോ ഓഫർ
ഐപിഎല്‍ മത്സരങ്ങള്‍ ലൈവായി കാണുവാന്‍ ഡാറ്റ നല്‍കുക എന്നതാണ് ജിയോയുടെ പ്രധാന ലക്ഷ്യം. ഒപ്പം ക്രിക്കറ്റ് കാലത്തെ വരവേൽക്കാൻ കോടികളുടെ സമ്മാനങ്ങൾ നൽകുന്ന ക്രിക്കറ്റ് ലൈവ് ഗെയിമും ക്രിക്കറ്റ് ഹാസ്യ ഷോയും ജിയോ ഒരുക്കിയിട്ടുണ്ട്.
ജിയോ ഓഫർ തുക
251 രൂപയ്ക്ക് 51 ദിവസം കാലാവധിയില്‍ 102 ജിബി ഡേറ്റയാണ് ജിയോ നൽകുന്നത്. എന്നാൽ ബിഎസ്എൻഎൽ അതിലും കുറഞ്ഞ തുകയ്ക്ക് 153 ജിബി ഡാറ്റയാണ് നൽകുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക