‘ഐപിഎല്‍ കാണാന്‍ എനിക്ക് ഇപ്പോള്‍ ഒട്ടും താല്‍പര്യമില്ല’; വികാരഭരിതനായി ശ്രീശാന്ത്

0
868

കൊച്ചി: (www.dweepmalayali.com) പത്ത് സീസണുകള്‍ പിന്നിട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. പിന്നിട്ട പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്ത് തന്നെ ഏറ്റവും എന്റര്‍ടെയ്‌നിംഗ് ആയ ക്രിക്കറ്റ് ലീഗായി ഐപിഎല്‍ മാറിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെ ആവേശജ്ജ്വലമായ പോരാട്ടത്തിന് ഒടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു വിക്കറ്റിന് തോല്‍പ്പിച്ചു കൊണ്ടാണ് ഈ സീസണ്‍ ആരംഭിച്ചത്. ത്രില്ലിംഗ് തുടക്കം ആരാധകരേയും ആവേശത്തിലാക്കിയിരിക്കുകയാണ്.

എന്നാല്‍ ഐപിഎല്ലിന്റെ ആവേശമൊന്നും ഒട്ടും മോഹിപ്പിക്കുന്നില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത് പറയുന്നത്. വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ശ്രീശാന്തിന് ഇപ്പോള്‍ ക്രിക്കറ്റിനോട് തന്നെ താല്‍പര്യമില്ലാതായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ടെസ്റ്റ് ക്രിക്കറ്റിന്നും ശ്രീയ്ക്ക് പ്രിയങ്കരമാണ്.

”ഇപ്പോള്‍ ഞാന്‍ ഐപിഎല്‍ ആരാധകനല്ല. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ താല്‍പര്യമുണ്ട്. ഐപിഎല്‍ പിന്തുടരുകയോ എതെങ്കിലും കളി കാണുകയോ ചെയ്യാന്‍ ഒട്ടും താല്‍പര്യമില്ല. പക്ഷെ കേരളത്തില്‍ നിന്നുമുള്ള താരങ്ങള്‍ നന്നായി കളിക്കുന്നത് സന്തോഷം തന്നെയാണ്,” ശ്രീശാന്ത് പറയുന്നു.

അതേസമയം, വിലക്കല്ല തനിക്ക് ഐപിഎല്ലിനോടുള്ള താല്‍പര്യമില്ലാതാന്‍ കാരണമെന്നും ശ്രീ പറയുന്നു. ” ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിലക്കല്ല താല്‍പര്യമില്ലായ്മയ്ക്ക് കാരണം. എനിക്ക് വിഷമമുണ്ട്. പക്ഷെ മുന്നോട്ട് പോകേണ്ടതുണ്ട്. അവര്‍ അവരുടെ ജോലിയിലും ഞാന്‍ എന്റെ ജോലിയിലും തിരക്കിലാണ്. ഞാന്‍ എന്റെ സ്വന്തം നിലയ്ക്ക് പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടനാണ്,” താരം വ്യക്തമാക്കുന്നു.

അഭിനയ രംഗത്ത് തന്റെ സാന്നിധ്യം അറിയിക്കുന്നതിന്റെ തിരക്കിലാണ് താനെന്നും ശ്രീശാന്ത് പറഞ്ഞു. മലയാളത്തിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ചെന്നും അടുത്ത ചിത്രത്തിന്റെ ഷൂട്ട് അടുത്ത മാസം ആരംഭിക്കുമെന്നും താരം പറഞ്ഞു.

 


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here