റിപ്പോർട്ട്: തംജി ആന്ത്രോത്ത്
കൊച്ചി: (www.dweepmalayali.com) 12/04/2018 ലക്ഷദ്വീപിൽ നിന്ന് വില്ലിംഗ്ടൺ ഐലന്റിൽ കപ്പലിറങ്ങുന്ന യാത്രക്കാരെ എറണാകുളത്ത് എത്തിക്കാനായി കേരള ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ നടത്തിയിരുന്ന ബസ്സ് സർവ്വീസ് പുനരാരംഭിച്ചു.
എ.കെ.ശശീന്ദ്രൻ മന്ത്രിയായിരിക്കെ ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ ആവശ്യപ്രകാരം അനുവദിച്ച ബസ്സ് സർവ്വീസ് ഇടക്കാലത്ത് നിർത്തിയിരുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും ബസ്സ് സർവ്വീസ് ഉപയോഗപ്പെടുത്തിയിരുന്നില്ല. അതിനെ തുടർന്നാണ് സർവ്വീസ് നിർത്തലാക്കിയത്. വില്ലിംഗ്ടൺ ഐലന്റ് മുതൽ എറണാകുളം വരെ എത്തുന്നതിന് വലിയ സംഖ്യയാണ് ടാക്സി ഡ്രൈവർമാർ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. ദ്വീപ് നിവാസികളെ ടാക്സി ഡ്രൈവർമാർ ചൂഷണം ചെയ്യുന്നത് തടയാനും ലക്ഷദ്വീപിൽ നിന്നെത്തുന്ന യാത്രക്കാരെ ചെറിയ ചിലവിൽ എറണാകുളത്ത് എത്തിക്കാനുമാണ് സർവ്വീസ് വീണ്ടും ആരംഭിക്കുന്നത്.
സർവ്വീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എൻ.വൈ.സി കൊച്ചി ഘടകം കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
AC bus aayille anuvadichath ippo athinu enthu patti AC kedaayathaano?