കവരത്തി: (www.dweepmalayali.com)കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് സെന്ററിലെ വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച ‘ദ്വീപ് ഗല’ സമാപിച്ചു. കോളേജ് ഓഫ് എഡ്യുക്കേഷനിൽ നടന്ന വാർഷിക കലാപരിപാടികളുടെ സമാപന സംഗമം ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.വി.എസ് സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീ.ടി.അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിലായി നടന്ന വിവിധ കലാപരിപാടികളിൽ വിജയിച്ച വിദ്യാർഥികൾക്ക് വിവിധ നേതാക്കൾ സമ്മാനങ്ങൾ നൽകി. ജില്ലാ പഞ്ചായത്ത് അംഗം താഹാ മാളിക, കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ശ്രീ.നസീർ എ.പി, സ്റ്റാഫ് സെക്രട്ടറി ശ്രീ. സജീദ്.കെ.പി തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ശ്രീ.അയ്യൂബ് എം.ഐ സ്വാഗതവും ഫൈൻ ആർട്സ് സെക്രട്ടറി ശ്രീ.സർഫീദ് എസ്.എം നന്ദിയും പറഞ്ഞു.
ഉദ്ഘാടന ദിവസം നടന്ന വിവിധ സെഷനുകളിലായി കോളേജ് ഡീൻ ഡോ.പി.പി.മുഹമ്മദ്, യൂണിയൻ അഡ്വൈസർ ശ്രീമതി. സ്മിത.പി.കുമാർ, ശ്രീ.മുഹമ്മദ് യാസീൻ.സി.ജി, കോളേജ് യൂണിയൻ ജന:സെക്രട്ടറി സാഹിദ് ഇബ്നു അസീസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ നാസിലാ.കെ.സി തുടങ്ങിയവർ സംസാരിച്ചു.
കടപ്പാട്: സൽമാ ജലാൽ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക