ന്യൂഡൽഹി: ലക്ഷദ്വീപിലെ ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിക്കണമെന്ന ആവശ്യവുമായി മുഹമ്മദ് ഫൈസൽ എം പി കേന്ദ്ര ഹജ്ജ്- മൈനോറിറ്റി വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വിയെ നേരിൽ കണ്ട് നിവേദനം നൽകി. ദ്വീപിലെ ഹജ്ജ് കമ്മിറ്റി നിലവിൽ പുന: സംഘടിപ്പിക്കുന്നതിനുള്ള യാതൊരു നടപടികളും അഡ്മിനിസ്ട്രേറ്റർ ഓഫീസ് മുഖേന നടന്നിട്ടില്ല. ഇതുകാരണം ദ്വീപിലെ ആയിരക്കണക്കിന് ഹജ്ജ് തീർഥാടകരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.ഇമിഗ്രേഷൻ അടക്കമുള്ള സഹായങ്ങൾക്കും മറ്റും ദ്വീപ് ജനതയ്ക്ക് ആശ്രയിക്കാൻ മറ്റൊരു ഉപാധിയുമില്ലെന്നും, പുതിയ ഹജ്ജ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള അടിയന്തര നടപടികൾ കേന്ദ്ര മൈനോറിറ്റി മന്ത്രാലയം കൈക്കൊണ്ട് ദ്വീപിലെ ജനങ്ങളുടെ ആവലാതികൾ പരിഗണിക്കണമെന്നും എംപി മന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയം പ്രാധാന്യത്തിലെടുക്കുമെന്നും, ലക്ഷദ്വീപിലെ ഹജ്ജ് കമ്മിറ്റി പുനസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ മന്ത്രാലയം എത്രയും പെട്ടെന്ന് കൈക്കൊള്ളുമെന്നും മന്ത്രി മുക്താർ അബ്ബാസ് നഖ്വി എം പി യെ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക