കവരത്തി: ഇനി ചികിത്സയ്ക്കും മറ്റുമായി വൻകരയിൽ പോവുന്നവരെ രണ്ട് മുതൽ മൂന്ന് മാസങ്ങൾക്ക് ശേഷം മാത്രമേ ലക്ഷദ്വീപിലേക്ക് തിരിച്ചു വരാൻ അനുവദിക്കുകയുള്ളൂ. ചികിത്സയ്ക്കായി പോവുന്നവർ മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്തവരിൽ നിന്നും അവരുടെ ആവശ്യം പരിഗണിച്ചാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ വൻകരയിൽ പോവേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുക. ഇവർ വൻകരയിൽ എത്തി രണ്ട്/മൂന്ന് മാസങ്ങൾ കഴിഞ്ഞ് കൊച്ചിയിൽ നിന്നും കൊവിഡ് ടെസ്റ്റിന് വിധേയമാവണം. ഇതിന് ആവശ്യമായ തുക അവരുടെ കയ്യിൽ നിന്നും തന്നെ കൊടുക്കേണ്ടി വരുമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശ്രീ.അൻകിത് യാഥവ് ഇറക്കിയ ഉത്തരവിൽ പറയുന്നു. കൊവിഡ് ടെസ്റ്റിന് വിധേയമായ ശേഷം തൊട്ടടുത്ത കപ്പലിൽ അവർക്ക് ടിക്കറ്റ് ലഭ്യമാക്കും. നാട്ടിൽ എത്തിയാൽ മെഡിക്കൽ സ്ക്രീനിംഗിന് ശേഷം മാത്രമേ താമസസ്ഥലത്ത് പോവാൻ പാടുള്ളൂ. തുടർന്ന് പതിനാല് ദിവസം ക്വാറന്റൈൻ ചെയ്യുന്നു എന്ന് അതാത് ദ്വീപുകളിലെ ചീഫ് മെഡിക്കൽ ഓഫീസർമാർ ഉറപ്പു വരുത്തണം എന്നും ഉത്തരവിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക