ഉത്തർ ദിനാജ്പൂർ: പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ വെസ്റ്റ് ബംഗാളിലെ ഗ്രാമങ്ങളില്‍ വസ്ത്രവും ഭക്ഷണവും പഠനോപകരണങ്ങളും നൽകി സാന്ത്വന പ്രവർത്തനത്ത മേഖലയില്‍ പുതിയ കാൽവെപ്പ് നടത്തിയിരിക്കയാണ് ചെത്ത്ലത്ത് ദ്വീപിലെ സി. എം ദഅവാ സെൽ പ്രവര്‍ത്തകര്‍. ചെത്ത്ലത്ത് ദ്വീപിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങളുമായി കഴിഞ്ഞ മൂന്നാം തിയ്യതി യാത്ര തിരിച്ച സംഘം ബംഗാളിലെ വിവിധ ചേരി പ്രദേശങ്ങളില്‍ വസ്ത്ര ഭക്ഷണ വിതരണങ്ങൾ നടത്തി. ദഅവ സെൽ അംഗങ്ങളായ ഹുസൈൻ സഖാഫി, നജീബ് സഖാഫി, ളഹ്റുദ്ധീൻ അഹ്സനി, പി. പി. മുഹമ്മദ് സലീം, ഫൗസർ അൻവരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗാളിലെത്തിയത്. കിഷന്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സംഘത്തെ എസ്. എസ്. എഫ് വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി: അബ്ദു റഊഫ് ബുഖാരി, സിയാദ് മുഈനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ദൻദോലാ ഗ്രാമത്തില്‍ നടന്ന ചടങ്ങ് സയ്യിദ് തുഫൈൽ ജൗഹരി ഉത്ഘാടനം ചെയ്തു. അഫ്ഹം മുഈനി, നിലോഫർ മുഈനി, ശാഫി ഹിഷാമി കലന്തർ, സജാദ് ജൗഹരി, ആസിഫ് ജൗഹരി, ഹസ്രത്ത് തഅ്ലീം ആലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക