ബേപ്പൂര്‍: ലക്ഷദ്വീപിനായുള്ള പ്രതിഷേധ സമരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടക്കുകയാണ്. സേവ് ലക്ഷ ദ്വീപ് ക്യാംപയിനും സജീവമാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ചരക്കു വ്യാപാരത്തിനായുള്ള പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ്. ദ്വീപിലേക്കുളള ചരക്ക് നീക്കം പൂര്‍ണമായും മംഗലാപുരം തുറമുഖത്തു കൂടിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്.
മംഗലാപുരം തുറമുഖത്ത് നിന്നുളള സേവനം വര്‍ധിപ്പിക്കാന്‍ ബേപ്പൂരില്‍ നിന്നുളള ഉന്നത ഉദ്യോഗസ്ഥനടക്കം ആറ് നോഡല്‍ ഓഫീസര്‍മാരെ അഡ്മിനിസ്ട്രേഷന് നിയോഗിച്ചു.

ലക്ഷദ്വീപ് നിവാസികള്‍ക്ക് വേണ്ട സഹായമെല്ലാം ചെയ്യാന്‍ കേരളം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാകപ്പല്‍ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക