കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ തിങ്കളാഴ്ച ദ്വീപിലേക്ക്.വിവാദങ്ങള്‍ ഉയര്‍ന്നതിന് ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ ദ്വീപിലെത്തുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് അഗത്തിയില്‍ വിമാനമിറങ്ങും.20 ന് മടങ്ങും.
വിവിധ ദ്വീപുകൾ പ്രഫുല്‍ ഖോഡ പട്ടേല്‍ സന്ദര്‍ശനം നടത്തും. ഈ സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കാന്‍ അധികൃതര്‍ ദ്വീപിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.പ്രാദേശിക എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംവിധായികയും സാമൂഹ്യപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതോടെ ലക്ഷദ്വീപ് ജനതയ്ക്കിടയില്‍ എതിര്‍പ്പ് ശക്തമായിരിക്കെയാണ് അഡ്മിനിസ്ട്രേറ്റര്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക