ആന്ത്രോത്ത്: പട്ടേൽ പരിഷ്കരണങ്ങളുടെ ഭാഗമായി ആന്ത്രോത്ത് ചെമ്മച്ചേരി സ്കൂളിന് പൂട്ട് വീഴുന്നു. വേനലവധി കഴിഞ്ഞ് നാളെ രാവിലെ സ്കൂളുകൾ തുറക്കുമ്പോൾ ചെമ്മച്ചേരി സ്കൂളിൽ മാത്രം വിദ്യാർത്ഥികളുടെ ആരവങ്ങളുണ്ടാവില്ല. ചെമ്മച്ചേരി സ്കൂളിനെ മേച്ചേരി സ്കൂളുമായി ലയിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ. രാകേഷ് സിങ്ങ്ഹാളാണ് ഉത്തരവ് പുറത്തിറക്കിയത്.
ചെമ്മച്ചേരി സ്കൂളിലെ അധ്യാപകരെയും മറ്റ് സ്റ്റാഫുകളെയും ആന്ത്രോത്ത് ദ്വീപിലെ മറ്റ് സ്കൂളുകളിലേക്ക് ആവശ്യാനുസരണം മാറ്റാൻ ആന്ത്രോത്ത് സ്കൂൾ കോംപ്ലക്സ് പ്രിൻസിപ്പലിനോട് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചു. ചെമ്മച്ചേരി സ്കൂളിന്റെ വസ്തുവകകൾ ആന്ത്രോത്ത് സ്കൂൾ കോംപ്ലക്സ് പ്രിൻസിപ്പലിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് നിർദേശം. ചെമ്മച്ചേരി സ്കൂളിലെ വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നിലവിലെ ഹെഡ്മാസ്റ്റർ മേച്ചേരി സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറാനും ഉത്തരവിൽ പറയുന്നു.
നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും, അതിന്റെ രേഖകൾ വിദ്യാഭ്യാസ വകുപ്പിന് കാലതാമസമില്ലാതെ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക