ദ്വീപിലെ കരട് നിയമങ്ങൾ: ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു

0
884

കൊച്ചി: ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരെയുള്ള മുഹമ്മദ് ഫൈസൽ എം പി യുടെ ഹർജിയെ എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ
എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കരട് നിയമം കോടതിയിൽ ചോദ്യം ചെയ്യാനാവില്ലന്നും അതിനാൽ ഹർജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ആവശ്യം.
കരട് നിയമത്തിൽ അഭിപ്രായം അറിയിയ്ക്കാൻ സമയം അനുവദിച്ചിരുന്നു.എന്നാൽ അവസരം വിനിയോഗിക്കാൻ തയ്യാറാകാതെ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇത് കോടതി നടപടികളുടെ ദുരുപയോഗമാണെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി നിലപാട് നേടിയിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here