അമിനി/കിൽത്താൻ: മരുന്നുക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന ദ്വീപ് നിവാസികൾക്ക് ആശ്വാസമായി വീണ്ടും നെടിയത്ത് ഗ്രൂപ്പ്. അവശ്യ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും നൽകുന്നതിലൂടെ മാതൃകാപരമായ സേവനങ്ങളാണ് നെടിയത്ത് ഗ്രൂപ്പ് ചെയ്യുന്നത്.

അമിനി, കിൽത്താൻ ദ്വീപുകളിലേക്ക് മരുന്നുകളും ആശുപത്രി ഉപകരണങ്ങളും എത്തിച്ചതായി നെടിയത്ത് ഗ്രൂപ്പ് ചെയർമാൻ ശ്രീ. നസീബ് പറഞ്ഞു. അമിനി ദ്വീപിലെ സർക്കാർ ആശുപത്രിയിൽ സിറിഞ്ച് ഉൾപ്പെടെയുള്ള ആശുപത്രി ഉപകരണങ്ങളാണ് കപ്പൽ മാർഗം എത്തിച്ചത്. കിൽത്താൻ ദ്വീപിലേക്കും ഇത്തരത്തിൽ എത്തിച്ച് കൊടുത്തിട്ടുണ്ട്. കൈമാറ്റ ചടങ്ങിൽ ഡോക്ടർമാരായ സി.ജി ജലീൽ, ഖലീൽ ഖാൻ, നഴ്സിംഗ് ഓഫിസർ ഉബൈദുള്ള, ഷാസിയ ഫയാസ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ചെറിയക്കോയ, പഞ്ചായത്ത് ചെയർപേഴ്സൺ ഷുക്കൂർ, പഞ്ചായത്ത് അംഗം സാബിറ ബീഗം തുടങ്ങിയവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക