മാഡ്രിഡ്: ബാഴ്‌സലോണയുടെ സ്പാനിഷ് പ്രതിരോധതാരം ജെറാഡ് പിക്വെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു.
2009-ല്‍ സ്‌പെയിനിനായി അരങ്ങേറിയ പിക്വെ, 102 മത്സരങ്ങളില്‍ രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞു. സെന്റര്‍ ബാക്ക് പൊസിഷനില്‍ കളിച്ച പിക്വെ അഞ്ചു ഗോളുകള്‍ ദേശീയ ടീമിനായി നേടി.
2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു പിക്വെ. രണ്ടു വര്‍ഷത്തിനുശേഷം യൂറോകപ്പിലും സ്‌പെയിന്‍ കിരീടം നേടിയപ്പോള്‍ ടീമിന്റെ നെടുംതൂണായിരുന്നു പിക്വെ.

2016 ഒക്ടോബറില്‍ അല്‍ബേനിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം, അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിക്കാനുള്ള തീരുമാനം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ റഷ്യയോടു പരാജയപ്പെട്ടാണ് സ്‌പെയിന്‍ പുറത്തായത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക