ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) അപേക്ഷയില്‍ തെറ്റുതിരുത്താന്‍ വിദ്യാര്‍ഥികള്‍ക്കവസരം. ആഗസ്റ്റ് 14ന് ഉച്ച രണ്ടുവരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താം.
ഔദ്യോഗിക വെബ്സൈറ്റില്‍ കറക്ഷന് വിന്‍ഡോ ബുധനാഴ്ച മുതല്‍ ആക്ടീവായി. സെപ്റ്റംബര്‍ 12നാണ് പരീക്ഷ നടക്കുക.

13 ഭാഷകളില്‍ നീറ്റ് 2021 പരീക്ഷ ഇത്തവണ എഴുതാം. ഇംഗ്ലീഷിന് പുറമെ ഹിന്ദി, മലയാളം, മറാത്തി, ഒഡിയ ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, , പഞ്ചാബി, തമിഴ്, തെലുങ്ക്, ഉര്‍ദു ഭാഷകളിലാണ് പരീക്ഷ നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍ വര്ഷങ്ങളിലേക്കാള് പരീക്ഷാകേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദര്‍ശിക്കുക
- ‘NEET 2021 correction window’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- പുതിയ പേജ് കാണാം
- നിങ്ങളുടെ അപേക്ഷ സ്ക്രീനില്‍ തെളിഞ്ഞുവരും
- ആവശ്യമായ മാറ്റങ്ങള്‍ വരുത്താം
- ശരിയായി വായിച്ച് കൃത്യത ഉറപ്പ് വരുത്തി സേവ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക
- ഇത് പ്രിന്റെടുത്ത് സൂക്ഷിക്കാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക