ലക്ഷദ്വീപ് വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് ജെ.ഡി.യു എം.പിമാർ

0
989

ന്യൂഡൽഹി: ലക്ഷദ്വീപിന്റെ വിവിധ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് ജെ.ഡി.യു എം.പിമാർ. ജനതാദൾ യുണൈറ്റഡ് ലക്ഷദ്വീപ് ഘടകം ആവശ്യപ്പെട്ടതനുസരിച്ചാണ് പാർലമെന്റ് അംഗങ്ങൾ ലക്ഷദ്വീപ് വിഷയങ്ങൾ സഭയിൽ ഉന്നയിച്ചതെന്ന് ജെ.ഡി.യു ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് ഡോ. മുഹമ്മദ് സാദിഖ് പറഞ്ഞു.

പഞ്ചായത്ത് രാജ് നിയമം രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഉള്ള അതേ നിയമങ്ങളാണോ ലക്ഷദ്വീപിലും ഉള്ളത് എന്ന് അംഗങ്ങൾ സഭയിൽ ആരാഞ്ഞു. ലക്ഷദ്വീപിന് പ്രത്യേകമായ പഞ്ചായത്ത് രാജ് നിയമങ്ങൾ ഉണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ 1994-ലെ ലക്ഷദ്വീപ് പഞ്ചായത്ത് രാജ് റെഗുലേഷൻ അനുസരിച്ചാണ് ലക്ഷദ്വീപിൽ പഞ്ചായത്ത് ഭരണം നടത്തുന്നത് എന്ന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി സഭയിൽ ഉത്തരം നൽകി.

ചെറിയം ദ്വീപിനെ ടൂറിസം വികസനത്തിന്റെ ഭാഗമായി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചതായി ഡോ. മുഹമ്മദ് സാദിഖ് പറഞ്ഞു. വരും ദിവസങ്ങളിൽ ലക്ഷദ്വീപുമായി ബന്ധപ്പെട്ട കൂടുതൽ വിഷയങ്ങളിൽ ജെ.ഡി.യു അംഗങ്ങൾ പാർലമെന്റിൽ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here