അഹ്മദാബാദ്: ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേല്‍ ചുമതലയേല്‍ക്കും. ഇന്ന് ഉച്ചക്ക് കേന്ദ്ര നിരീക്ഷകരായ നരേന്ദ്രസിങ് തോമര്‍, പ്രള്‍ഹാദ് ജോഷി, ജനറല്‍ സെക്രട്ടറി തരുണ്‍ ചൗഗ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗമാണ് പട്ടേലിനെ തെരഞ്ഞെടുത്തത്.
മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചതിനെ തുടര്‍ന്നാണ് അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട ഗുജറാത്തില്‍ പുതിയ നേതാവിനെ കണ്ടെത്തിയത്. ഗവര്‍ണര്‍ ആചാര്യ ദേവ്രഥുമായി വൈകീട്ട് കൂടിക്കാഴ്ച നടത്തി സത്യപ്രതിജ്ഞാ തിയതി തീരുമാനിക്കും.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും മോദി-ഷാമാരുടെ വിശ്വസ്തനുമായ പ്രഫുല്‍ ഖോട പട്ടേല്‍ ഉള്‍പ്പെടെ പലര്‍ക്കുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക