ലക്ഷദ്വീപിലേക്ക് പാചക വാതക സിലിണ്ടർ എത്തിക്കാൻ ഗോവ ഷിപ്പ് യാർഡ് രണ്ട് കപ്പലുകൾ നിർമിക്കുന്നു. ആദ്യ കപ്പൽ വ്യാഴാഴ്ച പുറത്തിറക്കി.

0
319

ഗോവ: കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിന് വേണ്ടി ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (GSL) രണ്ട് LPG സിലിണ്ടർ കാരിയർ വെസ്സലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആദ്യ കപ്പൽ കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കി. സ്വകാര്യ, പൊതു യാർഡുകളിൽ നിന്നുള്ള കടുത്ത മത്സരത്തിനിടയിലാണ് GSL കരാർ ഏറ്റെടുത്തത്..

Advertisement

ജി.എസ്.എൽ ട്വിൻ സ്ക്രൂ വെസലായി രൂപകല്പന ചെയ്യുന്ന സിലിണ്ടർ കാരിയർ ഇത്തരത്തിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ കപ്പലുകളാണ്. 2000 എൽപിജി സിലിണ്ടറുകൾ മെയിൻ ലാൻഡിൽ നിന്ന് ലക്ഷദ്വീപിലേക്ക് കൊണ്ടുപോകാനുള്ള ശേഷി ഇതിന് ഉണ്ടായിരിക്കും. നൂതനമായ യന്ത്രങ്ങളും നിയന്ത്രണ സംവിധാനങ്ങളും കൊണ്ട് സാങ്കേതികമായി സജ്ജീകരിക്കുന്ന വെസ്സലുകളാവും ഇവ.
മൂന്ന് ഡി.ജി സെറ്റുകളും രണ്ട് 700 ബിഎച്ച്പി എഞ്ചിനുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു, 10 മീറ്റർ ബീം ഉള്ള കപ്പലിന്റെ മൊത്തത്തിലുള്ള നീളം 55 മീറ്ററാണ്. ഇന്ത്യൻ റജിസ്റ്റർ ഓഫ് ഷിപ്പിങ്ങ (IRS) ക്ലാസിഫിക്കേഷൻ റൂൾസ്‌ പ്രകാരം ഫ്ലാഗ് സ്റ്റേറ്റ് റിക്വൈർമെന്റ്സ് ആൻഡ് ഐ.എം.ഒ റെഗുലേഷൻസ് അനുസരിച്ച് കടൽ സംരക്ഷണ ആവശ്യത്തിനും സ്ഥിരതയ്ക്കും വേണ്ടി ഹൾ രൂപത്തിലാണ് ഇത് നിർമ്മിക്കുന്നത്.

പ്രതിരോധ കപ്പൽ നിർമ്മാതാവ് എന്ന നിലയ്ക്ക് പുറമെ, മറ്റു ട്രേഡിംഗ് കപ്പൽ നിർമ്മാണത്തിലും ജി.എസ്.എൽ വൈവിധ്യവൽക്കരിച്ചിട്ടുണ്ട്.
ലക്ഷദ്വീപിനായുള്ള എൽ‌.പി‌.ജി സിലിണ്ടർ കാരിയർ അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ വിതരണം ചെയ്യുമെന്നും ഇത് ഇരുപക്ഷവും അംഗീകരിച്ച സമയപരിധിക്കുള്ളിൽ ആയിരിക്കുമെന്നും വിക്ഷേപണ വേളയിൽ GSL ചെയർമാൻ ബ്രജേഷ് കുമാർ ഉപാധ്യായ പറഞ്ഞു. ജി.എസ്.എല്ലിലെ ഏറ്റവും മുതിർന്ന വനിതാ ജീവനക്കാരിയായ സിന്തിയ കോൺസെക്കാവോ തദ്ദേശീയ എൽ.പി.ജി സിലിണ്ടർ കാരിയർ വെസൽ പുറത്തിറക്കി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബ്രജേഷ് കുമാർ ഉപാധ്യായ, ഡയറക്ടർ (സി.പി.പി ആൻഡ് ബിഡി), ക്യാപ്റ്റൻ ജഗ്മോഹൻ, മുതിർന്ന ഉദ്യോഗസ്ഥർ, ജി.എസ്.എൽ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here