കടമത്ത് ദ്വീപിൽ ചാരായം വാറ്റ്; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

0
1833

കടമത്ത്: ചാരായം വാറ്റിന് രണ്ട് പെർമിറ്റ് ഹോൾഡേഴ്സിനെ കടമത്ത് ദ്വീപിൽ അറസ്റ്റ് ചെയ്തു. മരപ്പണിക്കായി ഇവിടെയെത്തിയ സുരേന്ദ്രൻ ആശാരി, ഷൈജു എന്നിവരെയാണ് കടമത്ത് ദ്വീപ് പോലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഖലീലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പിടിയിലായ ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇവരുടെ താമസ സ്ഥലത്ത് വാറ്റ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം റൈഡ് നടത്തിയത്. വാറ്റിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

ലക്ഷദ്വീപ് പ്രിവെൻഷൻസ് റഗുലേഷൻ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഖലീൽ ദ്വീപ് മലയാളിയോട് പറഞ്ഞു. സ്വന്തമായി മദ്യപിക്കന്നതിന് പുറമെ, ആവശ്യക്കാർക്ക് ഇവർ വാറ്റ് മദ്യം കച്ചവടം ചെയ്യുന്നതായി സംശയം ഉണ്ടെന്നും, കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here