പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഡല്‍ഹി പോലീസില്‍ അവസരം; നവംബര്‍ 13 വരെ അപേക്ഷിക്കാം

0
1000

ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ (ഗ്രൂപ്പ് സി) 554 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് 372ഉം വനിതകള്‍ക്ക് 182ഉം ഒഴിവുകളാണുള്ളത്.

പ്രായം: അപേക്ഷകര്‍ 18നും 25നും മധ്യേ പ്രായമുള്ളവരാകണം. 2019 ജൂലായ് ഒന്ന് അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുക. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.

യോഗ്യത: അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍നിന്നുള്ള പ്ലസ്ടു വിജയം. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ടൈപ്പിങ് (മിനുട്ടില്‍ 30 വാക്കുകള്‍) അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ് (മിനുട്ടില്‍ 25 വാക്കുകള്‍) അറിഞ്ഞിരിക്കണം.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, കംപ്യൂട്ടര്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദമായ സിലബസ് www.delhipolice.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ ലഭ്യമാണ്.

ശമ്ബളം: 25500 – 81100 രൂപ (പേ മട്രിക്‌സ് ലെവല്‍ 4)

അപേക്ഷ: ഒക്ടോബര്‍ 14 മുതല്‍ www.delhipolice.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

ഫീസ്: 100 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി, വനിതാ അപേക്ഷകര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല.

ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി – നവംബര്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here