അമിനി: അപ്രതീക്ഷിതമായ മഴയിൽ ഗ്രൗണ്ടിൽ കെട്ടി നിന്ന വെള്ളം ചുരുങ്ങിയ സമയം കൊണ്ട് വറ്റിച്ച് കൃത്യ സമയത്ത് കളി തുടങ്ങുക എന്ന വെല്ലുവിളി വിജയപൂർവ്വം സാധിച്ചു കൊണ്ടായിരുന്നു DG AFL സീസൺ 2-ലെ ആറാമത്തെ മാച്ചായ MES ഉം PLBC യും തമ്മിലുള്ള ഇന്നത്തെ മത്സരം തുടങ്ങിയത്. തികച്ചും പ്രശംസനീയമാം വിധം ശക്തമായ മഴയിൽ ഗ്രൗണ്ടിൽ കെട്ടി നിന്ന വെള്ളo DG AFLന്റെ സംഘാടകർ വെറും 2 മണിക്കൂർ കൊണ്ട് വറ്റിച്ചു. സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാൽ 35+35 മിനിറ്റായിരുന്നു കളി. ആരംഭം തൊട്ടേ ഉഗ്രമായ ആവേശത്തിലായിരുന്നു കളി. 23-ാം മിനിറ്റിൽ 23-ാം നമ്പർ ജേഴ്സിയണിഞ്ഞ PLBC യുടെ യുവ സ്ട്രൈക്കർ സഫിയുള്ള നേടിയ ഗോൾ കളിയുടെ ആവേശം ഇരട്ടിയാക്കി. ഇരു ടീമുകളുടെയും സ്ട്രൈക്കിങ് നിര ശക്തമായിരുന്നു. PLBC യുടെ ക്യാപ്റ്റനും മുൻ സന്തോഷ് ട്രോഫി താരവുമായ അനസ് ഇബ്നു സലാം കഴിഞ്ഞ കളികളിൽ പറയത്തക്ക പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടില്ലെങ്കിലും അദ്ധേഹത്തിന്റെ ഫുട്ബോളിലെ അനുഭവസമ്പത്ത് ഇന്നത്തെ കളിയിൽ വ്യക്തമായിരുന്നു. അദ്ധേഹത്തിന്റെ മികച്ച രണ്ട് അസ്സിസ്റ്റിൽ ആയിരുന്ന PLBC ക്ക് 23-ാമിനിറ്റിലും 35+ 2 മിനിറ്റിലും സഫിയുള്ള വഴി നേടാൻ സാധിച്ച ഗോളുകൾ.
MES ന്റെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങൾ തിരിച്ചടിക്കായ് നടന്നെങ്കിലും മിഡ്ഫീൽഡിലെ ചില അപാകതകൾ ടീമിന് പ്രതികൂലമയി ബാധിച്ചു. കളിയുടെ അവസാന മിനിറ്റിൽ മുഹമ്മദ് കാസിമിന്റെ ഗോളോട് കൂടി PLBC 3 – 0 എന്ന് വിജയം ഉറപ്പിച്ചു. തന്റെ ആദ്യ കളിയിൽ തന്നെ 2 ഗോളുകൾ കരസ്ഥമാക്കിയ സഫിയുള്ള ആയിരുന്നു ഇന്നത്തെ മാൻ ഓഫ് ദ മാച്ചിന് അർഹത നേടിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക