ആന്ത്രോത്ത്: “മുസ്ലിം ജനതകൾ ഒന്നല്ലേ, മുത്ത് നബിന്റുമ്മത്തല്ലേ” എന്ന പ്രമേയത്തിൽ ആന്ത്രോത്ത് ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ വിളംബര ജാഥ സംഘടിപ്പിച്ചു. പ്രമേയത്തോട് പൂർണ്ണമായും നീതി പുലർത്തി സംഘടിപ്പിച്ച ജാഥ ആന്ത്രോത്ത് ദ്വീപിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യവേദിയായി മാറി. രാഷ്ട്രീയ, മതസംഘടനാ വിവേചനങ്ങൾ മാറ്റിവെച്ച ജാഥയിൽ എല്ലാ വിഭാഗം വിശ്വാസികളും ഒറ്റക്കെട്ടായി പ്രവാചക പ്രകീർത്തനങ്ങൾ ആലപിച്ചു കൊണ്ട് അണിനിരന്നു. പ്രവാചക പ്രേമികൾക്കിടയിൽ ഐക്യത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ചു കൊണ്ട് ആന്ത്രോത്ത് ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ജാഥ ഏവരാലും പ്രശംസിക്കപ്പെട്ടു. ജെട്ടി ഓട്ടോ സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച നബിദിന സന്ദേശ വിളംബര ജാഥ ആന്ത്രോത്ത് ദ്വീപ് മുഴുവൻ സഞ്ചരിച്ച് സമാപിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക