ബംഗാരം: ബംഗാരം ദ്വീപിന്റെ പുറംകടലിൽ ദുരുഹ സാഹചര്യത്തിൽ ബോട്ടിന് തീപിടിച്ചു. ആന്ത്രോത്ത് റജിസ്ട്രേഷനുളള ജബലുന്നൂർ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ആന്ത്രോത്ത് ദ്വീപ് സ്വദേശി മുത്തുകോയ ഷേക്കിരിയമ്മക്കാട എന്ന ആളുടെ ഉടമസ്ഥതയിലുള്ള ബോട്ടിലെ തൊഴിലാളികൾ മറുനാട്ടുകാരാണ്. ബംഗാരം ദ്വീപിലെ ഡൈവിങ്ങ് ടീമംഗങ്ങൾ രാവിലെ ഡൈവിങ്ങ് നടത്തുന്നതിനിടെ ദൂരെ ബോട്ട് കത്തുന്നത് കാണുകയായിരുന്നു. അവരുടെ സമയോജിതമായ ഇടപെടൽ മൂലം ബോട്ട് ജീവനക്കാർക്ക് ജീവഹാനി ഒന്നുമില്ലാതെ രക്ഷപ്പെടുത്താനായി. ഡൈവിങ്ങ് ടീമംഗങ്ങൾ അവരുടെ ബോട്ടിൽ പതിമൂന്ന് മത്സ്യബന്ധന തൊഴിലാളികളെയും രക്ഷപ്പെടുത്തി തീരദേശ പോലീസിന് കൈമാറി. ഇവരെ ഇപ്പോൾ ബംഗാരം ദ്വീപിൽ എത്തിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടപ്പാട്: ദ്വീപ് ഡയരി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക