അമിനി: 32-ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് ഇന്നലെ വൈകുന്നേരം അമിനി ശഹീദ് ജവാൻ മുത്തുകോയ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ തുടക്കമായി. വൈകുന്നേരം 4 മണിക്ക് നടന്ന ചടങ്ങിൽ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറും അമിനി ഡെപ്യൂട്ടി കളക്ടറുമായ പിയൂഷ് മൊഹന്തി ഡാനിക്സ് കായിക മേളയുടെ ഉദ്ഘാടനം ചെയ്തു കൊണ്ട് പതാക ഉയർത്തി സംസാരിച്ചു.

തുടർന്ന് വേദിയിലെത്തിയ കായിക മേളയുടെ ദീപശിഖ എല്ലാവരും ചേർന്ന് സ്വീകരിച്ചു. കായിക താരങ്ങളും ഒഫീഷ്യൽസും പ്രത്യേകം പ്രതിഞ്ജകൾ ഏറ്റു ചൊല്ലി. തുടർന്ന് കായിക താരങ്ങളുടെ മാർച്ച് പാസ്റ്റും സ്കൂൾ വിദ്യാർത്ഥികളുടെ മാസ്സ് ഡിസ്പ്ലേയും അരങ്ങേറി. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ സി.രാജേന്ത്രൻ സ്വാഗതവും അമിനി ഹൈസ്കൂൾ അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ പി.പി കുന്നി നന്ദിയും പറഞ്ഞു.
അതേസമയം ഉദ്ഘാടന വേദിയിലെ കലാപരിപാടികൾ വെറും തട്ടിക്കൂട്ട് പരിപാടികൾ ആയിരുന്നു എന്ന വിമർശനം ഉയർന്നു കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പലരും ഈ അഭിപ്രായം അറിയിച്ചത്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക