കൊച്ചി: ലക്ഷദ്വീപ് ക്രിക്കറ്റ് ടീമിൻ്റെ കോച്ചിങ് ക്യാമ്പ് എറണാകുളത്ത് ആരംഭിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (കൊച്ചി ) രാജീവ് രഞ്ജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. തേവര ക്രിക്കറ്റ് വില്ലേജിലാണ് ക്യാമ്പ് നടക്കുന്നത്. രണ്ടാഴ്ചത്തെ ക്യാമ്പും മൂന്ന് പരിശീലന മത്സരങ്ങളുമാണ് അസോസിയേഷൻ സംഘടിപ്പിക്കുന്നത്. ഈ ക്യാമ്പിന് ശേഷം കേരളത്തിലെയും മറ്റ് സ്ഥലങ്ങളിലെയും ടൂർണമെന്റുകളിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നതായി LCA പ്രസിഡണ്ട് ജാഫർ ഷാ പറഞ്ഞു.

വിവിധ ദ്വീപുകളിൽ നിന്നുള്ള 18 ക്രിക്കറ്റർമാരെ തെരെഞ്ഞെടുത്താണ് പരിശീലനം നൽകുന്നത്.
കോച്ചുമാരായ സുനിൽ, ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
LCA സെക്രട്ടറി ടി.ചെറിയകോയ, രഞ്ജിത്ത് (എക്കൗണ്ട് ഓഫീസർ), കോച്ചുമാരായ സുനിൽ, ജിതേഷ്, ടീം മാനേജർ ടി.വി സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക