
കവരത്തി: മര്‍കസിന് കീഴില്‍ ലക്ഷദ്വീപില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെയും പദ്ധതികളെയും ഏകീകരിച്ചു പുതിയ സംവിധനങ്ങളോടെ വിദ്യാഭ്യാസ മുന്നേറ്റം ശക്തിപ്പെടുത്താനായി ആരംഭിച്ച ലക്ഷദ്വീപ് മര്‍കസ് എജുക്കേഷണല്‍ സെന്ററിന്റെ ഉദ്ഘാടനം കവരത്തിയില്‍ നടന്ന സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്നു രണ്ടു ദിസങ്ങളിലായി നടന്ന ലക്ഷദ്വീപ്, അഗത്തി ദീപുകളിലെ വിവിധ ചടങ്ങുകള്‍ക്ക് കാന്തപുരവും മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളും നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി നടത്തിയ മര്‍കസ് എക്‌സലന്‍സി മീറ്റ് ലക്ഷദ്വീപ് എം.പി പി പി മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

ലക്ഷദ്വീപിന്റെ വിദ്യാഭ്യാസ മുഖഛായ തന്നെമാറ്റിയെടുക്കുന്നതില്‍ മര്‍കസ് മഹത്തായ പങ്കു വഹിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിലെ സുന്നി പ്രസ്ഥാന നേതാക്കളും ദീപിലെ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വവും വിവിധ പരിപാടികളില്‍ സംബന്ധിച്ചു. ലക്ഷദ്വീപിലെ പ്രധാന മതപഠന കേന്ദ്രമായ ബാഖിയാത് സ്വാലിഹാത്ത് മദ്രസയുടെ ഗോള്‍ഡന്‍ ജൂബിലി ഉദ്ഘാടനത്തിലും കെട്ടിട സമര്‍പ്പണത്തില്‍ കാന്തപുരം മുഖ്യപ്രഭാഷണം നടത്തി.

സാന്ത്വന കേന്ദ്രം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുല്ലാജ് മെഡിക്കല്‍ സെന്റര്‍ നല്‍കിയ ആംബുലന്‍സ് താക്കോല്‍ ദാനം, അഗത്തിയില്‍ എക്‌സലന്‍സി മീറ്റ് എന്നിവയും പര്യടനത്തില്‍ നടന്നു. സയ്യിദ് കെ.എസ്.കെ തങ്ങള്‍ ഹൈദറൂസി, കെകെ ഹംസത്ത് മുസ്‌ലിയാര്‍, മുസ്തഫ സഖാഫി, ഹൈദര്‍ മുസ്‌ലിയാര്‍, സയ്യിദ് ഷഹീര്‍ ഹുസൈന്‍, സൈനുല്‍ ആബിദ് സഖാഫി, ഹാഫിസ് അബൂബക്കര്‍ സഖാഫി പന്നൂര്‍, സി.എം മുഹ്‌സിന്‍ കവരത്തി, അക്ബര്‍ ബാദുഷ സഖാഫി, ശമീം കല്‍പേനി, ഡോ മുഹമ്മദലി വാക്കാലൂര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ സംബന്ധിച്ചു.

കടപ്പാട്: MarkazLive
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക