കവരത്തി: എം.വി ലഗൂണും എം.വി ലക്ഷദ്വീപ് സീയും സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു. വാർഷിക പരിശോധനക്കായി സർവീസ് നിർത്തിയ എം.വി ലഗൂൺ എം.വി ലക്ഷദ്വീപ് സീ എന്നീ കപ്പലുകൾ പരിശോധന പൂർത്തിയാക്കി ഉടൻ സർവീസ് ആരംഭിക്കും. എം.വി കവരത്തി, എം.വി കോറൽസ്, അറബ്യൻ സീ എന്നിങ്ങനെ മൂന്ന് കപ്പലുകളാണ് നിലവിൽ സർവീസ് നടത്തുന്നത് എങ്കിലും എം വി കവരത്തി വീണ്ടും പണി മുടക്കി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തീപിടിത്തത്തെ തുടർന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കി ഈ അടുത്താണ് ഓടിത്തുടങ്ങിയത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും കവരത്തിയിലേക്ക് ഉള്ള യാത്രായിൽ സാങ്കേതിക തകരാർ മൂലം കപ്പൽ കവരത്തിയിൽ എത്താൻ വയിക്കിയിരുന്നു. തുടർന്ന് ആന്ത്രോത്തിൽ എത്തിയ കപ്പൽ കൊച്ചിലേക്ക് തിരിച്ചു. അടുത്ത പ്രോഗ്രാം ഓടുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.

എം.വി ലഗൂൺസ്, ലക്ഷദ്വീപ് സീ എന്നീ കപ്പലുകൾ കൂടി സർവീസ് തുടങ്ങുന്നതോടെ ദ്വീപിലേക്ക് അഞ്ച് കപ്പൽ സർവീസുണ്ടാകും എന്ന് പ്രതീക്ഷിക്കാം. എം. വി ലക്ഷദ്വീപ് സീ ഒന്നര വർഷം മുമ്പാണ് അറ്റകുറ്റപ്പണിക്കായി മാറ്റിയത്. എം.വി ലഗൂൺസ് വാർഷിക പരിശോധനക്ക് ശേഷമാണ് ഇപ്പോൾ സർവീസിന് തയ്യാറാകുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തോളമായി ദ്വീപുകാർ കടുത്ത യാത്രാ ദുരിതം അനുഭവിക്കുകയായിരുന്നു. ഏഴെണ്ണമാണ് മുമ്പ് സർവീസ് നടത്തിയിരുന്നത്. അറ്റകുറ്റപ്പണിക്കായും കാലപ്പഴക്കത്തെ തുടർന്നും അഞ്ചെണ്ണം മാറ്റിയതോടെയാണ് യാത്രാ ദുരിതം രൂക്ഷമയത്. കാലാവധി കഴിഞ്ഞ മറ്റു കപ്പലുകളായ അമിൻ ദീപി, മിനിക്കോയ് എന്നിവ പൊളിക്കാനായി മാറ്റിയിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക