നിലവിൽ കൊറോണ ലക്ഷണങ്ങളോടെ ആരും ദ്വീപിൽ നിരീക്ഷണത്തിൽ ഇല്ല
കൊച്ചി: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിലും കനത്ത ജാഗ്രത. ലക്ഷദ്വീപ് ഭരണകൂടം സുരക്ഷ മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. വിദേശസഞ്ചാരികൾക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവ രെ ലക്ഷദ്വീപിൽ പൂർണ വിലക്ക് ഏർപ്പെടുത്തി. കോവിഡിനെ പ്രതിരോധിക്കാൻ ശക്തമായ മുൻകരുതലെടുത്തിട്ടുണ് ടെന്നും എല്ലാ ദ്വീപിലും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന് നും ലക്ഷദ്വീപ് ആരോഗ്യ വകുപ്പിലെ പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം.പി. ബഷീർ പറഞ്ഞു. ബോധവത്കരണ പരിപാടികളും സജീവമാണ്. വിദേശരാജ്യങ്ങൾ സന്ദർശിച്ചെത്തുന്ന ലക്ഷദ്വീപ് നിവാസികളെ വൈദ്യപരിശോധനക്ക് ശേഷം ആവശ്യമെങ്കിൽ 28 ദിവസം ലക്ഷദ്വീപിന് പുറത്ത് നിരീക്ഷണത്തിൽ പാർപ്പിക്കും.

അഗത്തി വിമാനത്താവളം, കൊച്ചി, മംഗലാപുരം, ബേപ്പൂർ തുറമുഖങ്ങൾ എന്നിവിടങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ പരിശോധനക്ക് പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനകം ഏതെങ്കിലും വിദേശരാജ്യം സന്ദർശിക്കുകയോ കൊറോണ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്തതായി കണ്ടെത്തിയാൽ തിരിച്ചയക്കും. വേനലവധി ആരംഭിച്ചതിനാൽ പുറത്ത് പഠിക്കുന്ന ദ്വീപിൽനിന്നുള്ള രണ്ടായിരത്തോളം വിദ്യാർഥികളെ ഉടൻ തിരിച്ചെത്തിക്കാൻ സംവിധാനം ഒരുക്കുമെന്ന് ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ അറിയിച്ചു.

സ്വദേശികളുടെ അഭ്യർഥന മാനിച്ച് വിദേശ സഞ്ചാരികൾക്കൊപ്പം ആഭ്യന്തര സഞ്ചാരികൾക്കും ദ്വീപ് സന്ദർശനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് ലക്ഷദ്വീപ് ഭരണകൂടത്തോട് ശിപാർശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടി ല്ല. വിദ്യാഭ്യാസ ടൂറുകൾക്കും വിലക്ക് ബാധകമാണ്. തൊഴിൽ അന്വേഷിച്ചെത്തുന്നവർക് ക് എൻ.ഒ.സി നൽകുന്നത് ചില ദ്വീപുകളിലെ വില്ലേജ് അധികാരികൾ താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. നിലവിൽ കൊറോണ ലക്ഷണങ്ങളോടെ ആരും ദ്വീപിൽ നിരീക്ഷണത്തിൽ ഇല്ല. ലക്ഷദീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം വന്നുകഴിഞ്ഞാൽ പെട്ടെന്ന് പടരാൻ സാധ്യതയുള്ളതിനാൽ കോവിഡിനെതിരെ പഴുതടച്ച മുന്നൊരുക്കമാണ് നടത്തുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക