ലക്ഷദ്വീപിലെ പണ്ടാര ഭൂമി വിഷയം, പെർമിറ്റ് ഓൺലൈനാക്കുക. എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിക്ക് നിവേദനം നൽകി.

0
668

ന്യൂഡൽഹി: ലക്ഷദ്വീപ് ജനതയുടെ പണ്ടാര ഭൂമി പ്രശ്നങ്ങൾ, നോൺ ട്രെയ്ബൽ കുട്ടികളുടെ സ്വത്തവകാശം, ടൂറിസ്റ്റുകൾക്ക് ഓൺലൈൻ പെർമിറ്റ് എന്നീ പ്രശ്നങ്ങളിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും ലക്ഷദ്വീപ് പ്രഭാരിയുമായ എ.പി അബ്ദുളളക്കുട്ടി
പ്രധാന മന്ത്രിക്ക് കത്തയച്ചു. ദ്വീപ് യാത്രക്കിടയിൽ ജനങ്ങളിൽ നിന്ന് പഠിച്ച പൊള്ളുന്ന ജനകീയ വിഷയങ്ങളാണ് നിവേദനത്തിലെ ഉള്ളടക്കമെന്ന് അദ്ദേഹം പറഞ്ഞു. പത്തു സെന്റിൽ താഴെയുള്ള ഭൂമിയിൽ താമസിക്കുന്നവർക്ക് പുരയിടത്തിന് ഉടനെ അവകാശം നൽകുക.
വൻകരയിൽ വിവാഹിതരായവരുടെ കുട്ടികൾക്ക് OBC പദവിയും, സ്വത്തവകാശവും നൽകുക, ടൂറിസ്റ്റ്കൾക്ക് നൽകുന്ന സന്ദർശന പെർമിറ്റുക്കൾക്ക് നടപടികൾ ലളിതമാക്കി വിനോദ സഞ്ചാര മേഖല സജീവമാക്കി ദ്വീപുവാസികളുടെ തൊഴിലും വരുമാനവും വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ്
ബി.ജെ.പി ലക്ഷദീപ് സംസ്ഥാന നേതൃ യോഗത്തിലെ ചർച്ചകൾക്ക് ശേഷം എ.പി അബ്ദുളളക്കുട്ടി പ്രധാനമന്ത്രിക്കയച്ച കത്തിലെ പ്രധാന ആവശ്യങ്ങൾ.

Advertisement

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here