“പ്രഫുൽ കോഡ പട്ടേൽ ക്രൂരതയിൽ അനന്തം നേടുന്ന ഭരണാധികാരി” എസ്.എൽ.എഫ് വേദിയിൽ ആഞ്ഞടിച്ച് ഡോ.പി.പി കോയ

0
839

ആന്ത്രോത്ത്: ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും അതിൽ ആനന്ദം കൊള്ളുകയും ചെയ്യുന്ന ‘സാഡിസ്റ്റായ’ ഭരണാധികാരിയാണ് പ്രഫുൽ കോഡ പട്ടേൽ എന്ന് എസ്.എൽ.എഫ് ചെയർമാൻ ഡോ.പി.പി കോയ. ആന്ത്രോത്ത് പഞ്ചായത്ത് സ്റ്റേജിൽ എസ്.എൽ.എഫ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ വികസനം, ആരോഗ്യ മേഖല, ജയിൽ നിർമ്മാണം തുടങ്ങിയ പദ്ധതികൾ അദ്ദേഹത്തിന്റെ മുന്നിലേക്ക് വന്നപ്പോൾ അദ്ദേഹം ആദ്യം പരിഗണിച്ചത് ജയിൽ നിർമ്മാണമാണ്. ‘സാഡിസം’ തലക്കുപിടിച്ച അദ്ദേഹം ഒരു ഭ്രാന്തനെപ്പോലെയാണ് ലക്ഷദ്വീപിൽ പെരുമാറുന്നത്. മെഗാ ജയിൽ നിർമ്മിച്ച് ദ്വീപുകാരെ മുഴുവൻ ആ ജയിലിലടക്കാനാണ് ഭാവമെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് ഡോ.പി.പി കോയ പറഞ്ഞു.

ലക്ഷദ്വീപിലെ ജനങ്ങൾ എല്ലാ കാലത്തും വികസനങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരാണെന്നും വികസനം എന്താണെന്ന് ദ്വീപുകാരെ പഠിപ്പിക്കാൻ പട്ടേൽ വളർന്നിട്ടില്ല എന്നും എസ്.എൽ.എഫ് കൺവീനർ യു.സി.കെ തങ്ങൾ പറഞ്ഞു. എന്നാൽ പട്ടികവർഗ്ഗ വിഭാഗങ്ങൾ മാത്രം അതിവസിക്കുന്ന ഒരു പ്രദേശത്ത് വികസനങ്ങൾ നടത്തുമ്പോൾ അവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും അവരോട് കൂടിയാലോചന നടത്തുകയും വേണമെന്ന ഭരണഘടനാ നിർദേശം പാലിക്കാൻ പട്ടേൽ അടക്കമുള്ള എല്ലാ ഭരണാധികാരികൾക്കും ബാധ്യതയുണ്ട്. അത് ആര് ലംഘിച്ചാലും ഈ നാട്ടിലെ ജനങ്ങൾ അതിനെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തിയ ചരിത്രമാണ് ലക്ഷദ്വീപിന് പറയാനുള്ളത്. ഒരു വിഡ്ഢിയായ കളക്ടറെ ഉപയോഗിച്ച് ഈ നാടിന്റെ സമാധാനം തകർക്കാനാണ് ശ്രമമെങ്കിൽ അതിനെ ഭരണഘടന ഉയർത്തിപ്പിടിച്ച് നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

പോർച്ചുഗീസുകാരെ കെട്ടുകെട്ടിച്ചവരാണ് ലക്ഷദ്വീപുകാരെന്നും പട്ടേലിന് ദ്വീപുകാരുടെ പോരാട്ടവീര്യം എന്താണെന്ന് താമസിയാതെ അറിയുമെന്നും മുതിർന്ന സാമൂഹിക പ്രവർത്തകനും എസ്.എൽ.എഫ് കോർ കമ്മിറ്റി അംഗവുമായ ശ്രീ. എ മിസ്ബാഹ് പറഞ്ഞു. ശ്രീ. ജമാലുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എൽ.എഫ് കോഡിനേറ്റർ ശ്രീ.കോമളം കോയ, എസ്.എൽ.എഫ് ആന്ത്രോത്ത് യൂണിറ്റ് ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here