ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ് വീണ്ടും ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലേക്ക്.

0
83

ഉഡുപ്പി: ലക്ഷദ്വീപ് സ്വദേശിനി മുബസ്സിന മുഹമ്മദ് വീണ്ടും ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനൊരുങ്ങുന്നു. കർണ്ണാടകയിലെ ഉടുപ്പിയിൽ വെച്ച് നടന്ന 18ആമത് നാഷണൽ യൂത്ത് അതിലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണ നേട്ടം കൊയ്താണ് മുബസ്സിന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഇറങ്ങുന്നത്. ലോംഗ് ജമ്പിലും, ഹെപ്റ്റാത്തലണിലും ആണ് മുബസ്സിനയുടെ സ്വർണ്ണ നേട്ടങ്ങൾ.

ലോംഗ് ജമ്പിൽ മുൻ വർഷത്തെ പ്രകടനത്തിനൊപ്പം പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ലെങ്കിലും ഹെപ്റ്റാത്തലണിൽ കഴിഞ്ഞ യൂത്ത് നാഷണലിനേക്കാളും എഷ്യൻ ചാമ്പ്യൻഷിപ്പിനേക്കാളും മികച്ച പ്രകടനം നടത്തുവാൻ മുബസ്സിനക്ക് സാധിച്ചു. 4874 പോയൻ്റ് നേടിയാണ് ഹെപ്റ്റാത്തലണിൽ വിജയം കരസ്തമാക്കിയത്. രണ്ട് ഇനങ്ങളിൽ ചെറുതായി പാളിപ്പോയില്ലായിരുന്നെങ്കിൽ ഈ ഇനത്തിൽ റെക്കോർഡ് നേടാമായിരുന്നു. കഴിഞ്ഞ ഏഷ്യൻ ചാപ്പൻഷിപ്പിൽ 4730 പോയിന്റ് നേടിയ മുബസ്സിനക്ക് വെറും 7 പോയൻ്റ് വ്യത്യാസത്തിലാണ് സ്വർണ്ണം നഷ്ടമായത്. എന്നാൽ ഉസ്ബെക്കിസ്ഥാനിൽ നിന്ന് മടങ്ങുമ്പോൾ സുവർണ നേട്ടം അല്ലാതെ ഒന്നും മുബസ്സിനക്ക് മനസ്സിൽ ഇല്ല. ഏപ്രിൽ 22 ന് ഉസ്ബെക്കിലെ താഷ്ക്കൻ്റിലാണ് മത്സരം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here