ആന്ത്രോത്ത്: പഞ്ചാബിലെ പാട്യാലയിൽ നടന്ന ദേശീയ ഇന്റർ സായ് അത്‌ലറ്റിക്സ് മീറ്റിൽ ഇരട്ട വെങ്കല മെഡൽ കരസ്ഥമാക്കിയ ആന്ത്രോത്ത് സായ് സെന്ററിലെ മുഹമ്മദ് നിഹാലിന് ദ്വീപ് മലയാളിയുടെ സ്നേഹ സമ്മാനം കൈമാറി.
60 മീറ്ററിലും ട്രായത്തോണിലുമായി രണ്ട് വെങ്കല മെഡലുകളാണ് നിഹാൽ സ്വന്തമാക്കിയത്. രാജ്യത്തെ സായ് സെന്ററുകളിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ മീറ്റിലാണ് നിഹാൽ അഭിമാന നേട്ടം കൈവരിച്ചത്. നിഹാലിന് ദ്വീപ് മലയാളിയുടെ സ്നേഹ സമ്മാനം ഗവ. ആർട്‌സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ മജദ് സർ കൈമാറി. റീജിയണൽ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സ്റ്റേജിൽ നടന്ന ചടങ്ങിൽ ഇന്റർ ഐലൻഡ് ഫുട്‌ബോളിലും വോളിബോളിലും വിജയികളായ ആന്ത്രോത്ത് ടീം അംഗങ്ങളെയും പ്രത്യേകം ചേർന്ന യോഗത്തിൽ അനുമോദിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക