ഡോ.കോയ ചാരിറ്റബിൾ ട്രസ്റ്റ് തൊഴിൽ മേള അഗത്തിയിൽ

0
1081

റിപ്പോർട്ട്: അഹ്മദ് നിസാർ ആന്ത്രോത്ത്

കവരത്തി: (www.dweepmalayali.com) ഡോ.കോയ മെമ്മോറിയൽ ചാരിറ്റബിൾ ആന്റ് എഡ്യൂക്കേഷണൽ ട്രസ്റ്റും ജി.ടെക് എജ്യുക്കേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽമേള ഈ മാസം 23-ന് അഗത്തിയിൽ നടക്കും. തൊഴിൽമേളയിൽ വെച്ച് വിവിധ കമ്പനികളിലെ തൊഴിലവസരങ്ങളിലേക്ക് ഉദ്യോഗാർഥികളെ നേരിട്ട് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് മുതൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് വരെ തൊഴിൽമേളയിൽ പങ്കെടുക്കാം.

ആപ്കോ ഹോണ്ട, പാരഗൺ, വി.കെ.സി, ജി.ടെക്.ജോബ്സ് ബാങ്ക്, ആസ്റ്റർ മിംസ് തുടങ്ങി കേരളത്തിലെ അഞ്ച് പ്രമുഖ കമ്പനികളിലെ 360-ഓളം തസ്തികകളിലേക്കാണ് ലക്ഷദ്വീപിൽ നിന്നും നേരിട്ട് നിയമനം നൽകുന്നത്.

ആപ്കോ ഹോണ്ടയിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, സർവ്വീസ് ടെക്നീഷ്യൻ, അക്കൗണ്ട്സ് ട്രെയിനീ ഉൾപ്പെടെ എട്ട് വ്യത്യസ്ത തസ്തികകളിലായി 21 പേരെ നിയമിക്കും.

ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ ഉദ്യോഗാർഥികൾക്ക് പ്രൊഫഷണൽ കുക്ക് തസ്തികയിലേക്കുൾപ്പെടെ 60 ഉദ്യോഗാർഥികൾക്ക് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പാരഗണിൽ അവസരം ലഭിക്കും.

ഏറ്റവും കൂടുതൽ അവസരങ്ങളുമായി വി.കെ.സി കമ്പനിയാണ് ദ്വീപിലെ ഉദ്യോഗാർഥികൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുന്നത്. വിവിധ തസ്തികകളിലേക്കായി 215 പേർക്ക് വി.കെ.സി അവസരം നൽകുന്നു.

ജി.ടെക്. ജോബ് ബാങ്ക്സ് കേരളത്തിലെ അവരുടെ സ്ഥാപനങ്ങളിലേക്കായി 30 പേരെ നിയമിക്കും.

രാജ്യത്തെ എറ്റവും പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ആസ്റ്റർ മിംസിലേക്ക് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, റിസ്പ്ഷനിസ്റ്റ് ഉൾപ്പെടെ 25 പേരെ നിയമിക്കും.

ഡോ.കോയ മെമ്മോറിയൽ ചാരിറ്റബിൾ ആന്റ് എഡ്യൂക്കേഷൻ ട്രസ്റ്റ് കഴിഞ്ഞ വർഷം കവരത്തി ദ്വീപിൽ വെച്ച് നടത്തിയ തൊഴിൽമേളയിൽ 72 ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചിരുന്നു.

23-ന് നടക്കുന്ന തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റയുടെ അഞ്ച് കോപ്പിയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 23-ന് അഗത്തിയിൽ പ്രത്യേകമായി തയ്യാറാക്കിയ തൊഴിൽമേളയിൽ എത്തിച്ചേരണമെന്ന് ഡോ.കോയ മെമ്മോറിയൽ ചാരിറ്റബിൾ ആന്റ് എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ.മുഹമ്മദ് സാദിഖ് ദ്വീപ് മലയാളിയോട് പറഞ്ഞു.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് അവരുടെ ശമ്പളം, താമസം, നിയമന സ്ഥലം, മറ്റ് അനുബന്ധ കാര്യങ്ങൾ തുടങ്ങിയവ കമ്പനി അധികൃതരിൽ നിന്ന് നേരിട്ട് ചോദിച്ച് മനസ്സിലാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 9446 549 388/ +91 9388 183 944 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here