ലക്ഷദ്വീപിന്റെ ആദരം.

0
1442

കവരത്തി: (www.dweepmalayali.com) ലക്ഷദ്വീപിലെ വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച യു.സി.കെ തങ്ങൾ, മുഹമ്മദ് ഫാറൂഖ്.കെ.കെ എന്നിവരെ കവരത്തി പുഷ്പ ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. നീണ്ട അറുപത് വർഷമായി ലക്ഷദ്വീപ് സാഹിത്യ രംഗത്ത് നൽകിയ കനപ്പെട്ട സംഭാവനകൾ കണക്കിലെടുത്താണ് ലക്ഷദ്വീപ് വഖഫ് ബോർഡ് ചെയർമാൻ കൂടിയായ പ്രമുഖ എഴുത്തുകാരൻ യു.സി.കെ തങ്ങളെ ആദരിച്ചത്. യു.സി.കെ തങ്ങൾക്ക് ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസൽ പ്രശസ്തി പത്രം നൽകിയപ്പോൾ പുഷ്പ ചെയർമാൻ ശ്രീ.ബഷീർ അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു.

ലക്ഷദ്വീപിലെ വികലാംഗരുടെ ക്ഷേമത്തിനായി കഴിഞ്ഞ പത്ത് വർഷത്തോളമായി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ശ്രീ.മുഹമ്മദ് ഫാറൂഖിന് ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹസൻ ബൊടുമുക്ക ഗോത്തി പ്രശസ്തി പത്രം സമ്മാനിച്ചു. ലക്ഷദ്വീപ് ഡിസേബിൾഡ് വെൽഫെയർ അസോസിയേഷൻ ചെയർമാൻ കൂടിയായ അദ്ദേഹത്തെ കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീ.അബ്ദുൽഖാദർ ഷാൾ അണിയിച്ച് ആദരിച്ചു.

കഴിഞ്ഞ 76 വർഷത്തെ തന്റെ ജീവിതത്തിൽ ആദ്യമായാണ് തന്നിലെ എഴുത്തുകാരന് ഇങ്ങനെയൊരു അംഗീകാരം ലഭിക്കുന്നതെന്നും, അതിൽ ഏറെ സന്തോഷമുണ്ടെന്നും യു.സി.കെ തങ്ങൾ പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത്, വി.ഡി.പി മെമ്പർമാർ, മറ്റ് സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here