ലക്ഷദ്വീപിൽ 85.06% പോളിംഗ്; ഏറ്റവും കൂടുതൽ ബിത്രയിൽ. കുറവ് മിനിക്കോയ് ദ്വീപിൽ.

0
1501

കവരത്തി: ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലത്തിലെ പതിനേഴാം ലോകസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി. ആകെ 55,057 വോട്ടർമാരിൽ 46,833(85.06%) വോട്ടുകൾ പോൾ ചെയ്തു. 27,920 പുരുഷ വോട്ടർമാരിൽ 23,300 പേരും 27,136 സ്ത്രീ വോട്ടർമാരിൽ 23,533 പേരും വോട്ട് രേഖപ്പെടുത്തി.

ഓരോ ദ്വീപിലേയും പോൾ ചെയ്ത വോട്ടുകൾ.
ചേത്ത്ലാത്ത:
പുരുഷ വോട്ടർമാർ- 857
സ്ത്രീ വോട്ടർമാർ- 833
ആകെ പോൾ ചെയ്ത വോട്ടുകൾ- 1690(90.52%)

കിൽത്താൻ:
പുരുഷ വോട്ടർമാർ- 1575
സ്ത്രീ വോട്ടർമാർ- 1507
ആകെ പോൾ ചെയ്ത വോട്ടുകൾ- 3082(90.01%)

കടമത്ത്:
പുരുഷ വോട്ടർമാർ- 1980
സ്ത്രീ വോട്ടർമാർ- 2067
ആകെ പോൾ ചെയ്ത വോട്ടുകൾ- 4047(88.67%)

അമിനി:
പുരുഷ വോട്ടർമാർ- 3108
സ്ത്രീ വോട്ടർമാർ- 3058
ആകെ പോൾ ചെയ്ത വോട്ടുകൾ- 6166(89.87%)

ആന്ത്രോത്ത്:
പുരുഷ വോട്ടർമാർ- 4395
സ്ത്രീ വോട്ടർമാർ- 4519
ആകെ പോൾ ചെയ്ത വോട്ടുകൾ- 8914(87.27%)

കൽപ്പേനി:
പുരുഷ വോട്ടർമാർ- 1637
സ്ത്രീ വോട്ടർമാർ- 1645
ആകെ പോൾ ചെയ്ത വോട്ടുകൾ- 3282(86.55%)

മിനിക്കോയ്:
പുരുഷ വോട്ടർമാർ- 2448
സ്ത്രീ വോട്ടർമാർ- 3248
ആകെ പോൾ ചെയ്ത വോട്ടുകൾ- 5696(66.76%)

കവരത്തി:
പുരുഷ വോട്ടർമാർ- 4155
സ്ത്രീ വോട്ടർമാർ- 3798
ആകെ പോൾ ചെയ്ത വോട്ടുകൾ- 7953(86.48%)

അഗത്തി:
പുരുഷ വോട്ടർമാർ- 2990
സ്ത്രീ വോട്ടർമാർ- 2772
ആകെ പോൾ ചെയ്ത വോട്ടുകൾ- 5762(90.68%)

ബിത്ര:
പുരുഷ വോട്ടർമാർ- 155
സ്ത്രീ വോട്ടർമാർ- 86
ആകെ പോൾ ചെയ്ത വോട്ടുകൾ- 241(94.51%)

എല്ലാ ദ്വീപുകളിലും നല്ല പോളിംഗ് നിരക്കാണ് രേഖപ്പെടുത്തിയത്. ബിത്രയിലെ വോട്ടർ പട്ടികയിലെ പുരുഷ വോട്ടർമാരുടെ എണ്ണം വെറും 153 ആണ്. എന്നാൽ, ഇവിടെ 155 പുരുഷന്മാർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കായി ഇവിടെ എത്തിയ ഉദ്യോഗസ്ഥരുടെ വോട്ടുകൾ കൂടി കൂട്ടിയതിനാലാണ് എന്ന് അധികൃതർ അറിയിച്ചു.

പൊതുവെ എല്ലാ ദ്വീപുകളിലും തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. എങ്ങും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നല്ല പോളിംഗ് ശതമാനം രേഖപ്പെടുത്തിയതിനാൽ കോൺഗ്രസും എൻ.സി.പിയും നല്ല ആത്മവിശ്വാസത്തിലാണ്. ഒന്നര മാസം കഴിഞ്ഞ് മെയ് 23-നാണ് തിരഞ്ഞെടുപ്പ് ഫലം അറിയുക. ഇനി ഒന്നര മാസം എല്ലാ രാഷ്ട്രീയ പാർട്ടികളും അവരവർക്ക് ലഭിച്ച വോട്ടുകൾ കൂട്ടുന്ന തിരക്കിലാണ്. 2000 വോട്ടുകൾക്ക് ഹംദുള്ള സഈദ് വിജയിക്കും എന്ന് കോൺഗ്രസും, ഫൈസൽ 2500 വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്ന് എൻ.സി.പി യും പ്രത്യാശ പ്രകടിപ്പിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here