പൊതുമേഖല ടെലികോം കമ്ബനിയായ ബിഎസ്‌എന്‍എല്‍ പൂര്‍ണമയും 4Gയിലേക്ക് മാറാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. 4G ടവറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിഎസ്‌എന്‍എല്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 11,000 കോടിയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
മുംബൈയിലും ഡല്‍ഹിയിലും മാത്രമായി 7000 4G സൈറ്റുകള്‍ തുടങ്ങാനാണ് ബിഎസ്‌എന്‍എല്‍ ലക്ഷ്യംവയ്ക്കുന്നത്. ഇതിനായി മാത്രം 8,697 കോടി രൂപ ചിലവഴിക്കും. പഴയ 2G, 3G സൈറ്റുകളും 4Gയിലേയ്ക്ക് അപ്ഡേറ്റ് ചെയ്യും ഇതിനായി 4000 കോടി രൂപ അധികമായി ചിലവഴിയ്ക്കാനാണ് തീരുമാനം. ബിഎസ്‌എന്‍എലിന്റെയും എംടിഎന്‍എല്ലിന്റെയും നവീകരണത്തിനായി 70,000 കൊടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക