തൃശ്ശൂര്‍: മതവിശ്വാസിയെ സംബന്ധിച്ച് കൊറോണയെ അതിജീവിക്കലാണ് പ്രധാനമെന്നും കൂട്ടമായുള്ള പാര്‍ത്ഥനകള്‍ ഒഴിവാക്കി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഓര്‍മ്മിപ്പിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. കൊറോണയെ അതിജീവിക്കുകയെന്നത് ഏതു വിശ്വാസിക്കും കൂടുതല്‍ പ്രധാനമെന്ന് ഓര്‍ക്കണം. കോവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചതുകൊണ്ട് മാത്രമാണ് കേരളം വലിയ വിപത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലും പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. കൂട്ടപ്രാര്‍ത്ഥനകള്‍ ഒഴിവാക്കണമെന്നും പ്രവാസികളുടെ മടങ്ങിവരവിന് മുമ്ബ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ ഉണ്ടായാല്‍ മാത്രമേ വിശ്വാസം നിലനില്‍ക്കൂ എന്നും കാന്തപുരം ഓര്‍മ്മിപ്പിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക